Home Podcasts Truecopy THINK - Malayalam Podcasts
Truecopy THINK - Malayalam Podcasts

Truecopy THINK - Malayalam Podcasts

Truecopythink 1063 episodes Latest May 31, 2026

Truecopy THINK is a daily updated digital platform for quality, in-depth journalism. It hosts multimedia content including long reads, podcasts, analyses, interviews, talks, and documentaries on subjects ranging from politics and culture to science and literature. The podcast is in Malayalam, catering to the Malayali diaspora.

Episodes

ഷിഗെല്ലയെക്കുറിച്ച് അറിയേണ്ടതെല്ലാം Jun 12, 2026 00:07:09 സംസ്ഥാനത്ത് ഷിഗല്ല വീണ്ടും വ്യാപിക്കുകയാണ്. വയനാട്ടിലും കൊല്ലത്തുമാണ് ഇതിനോടകം നിലവിൽ രോഗം റിപ്പോ‍ർട്ട് ചെയ്തിരിക്കുന്നത്. ഷിഗല്ലെയുമായി ബന്ധപ്പെട്ട് പലതരം ആശങ്കകൾ ജനങ്ങൾക്കിടയിൽ രൂപപ്പെട്ടിട്ടുണ്ട്. ഷിഗല്ല ബാക്ടീരിയയെക്കുറിച്ചും അത് പകരാനുള്ള സാഹചര്യങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും വിശദീകരിക്കുന്നു ഡോ:നവ്യ തൈക്കാട്ടിൽ
സ്പെയിൻ ലോകകപ്പ് നേടാതിരിക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ? Jun 11, 2026 00:38:00 അമ്മാതിരി ടീമാണ് ഇത്തവണത്തെ ലോകകപ്പിനെത്തുന്നത്, complete team. ഫുട്ബോളിലെ സൂര്യവംശിയായ ലാമീൻ യമാലിൻ്റെ തകർപ്പൻ പ്രകടനത്തിന് കാത്തിരിക്കുന്ന കാണികൾ. ഇത്തവണത്തെ ചാമ്പ്യൻമാർ സ്പെയിൻ ആയിരിക്കുമോ? എല്ലാ കാലത്തും കളിക്കു മുമ്പേ കിട്ടാറുള്ള കറുത്ത കുതിരപ്പട്ടം ബെൽജിയത്തിന് ഇത്തവണ കിട്ടാത്തത് എന്തുകൊണ്ട്? എന്താണ് പാരഗ്വെയുടെയും ഉറുഗ്വായുടെയും തുർക്കിയുടെയും ഈജിപ്തിൻ്റെയും ഇറാൻ്റെയും സൗദിയുടെയും സാധ്യതകൾ?
സ്കൂളിൽ പോകാൻ പേടിക്കുന്ന അധ്യാപകർ Jun 10, 2026 00:18:37 ഇന്ന് ഒട്ടുമിക്ക അധ്യാപകരും ബൗദ്ധികമായ ആവേശത്തോടെയോ ആത്മവിശ്വാസത്തോടെയോ അല്ല ക്ലാസ് മുറികളിലേക്ക് നടക്കുന്നത്; നിതാന്ത ജാഗ്രതയോടും, പ്രതിരോധമനോഭാവത്തോടും, ഭയത്തോടും കൂടിയാണ്. ഈ ഭയം നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്ക് സംഭവിച്ച ആഴത്തിലുള്ള സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പരിവർത്തനങ്ങളുടെ അനന്തരഫലമാണ്- താജ് മൻസൂർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം
PELOTA MÁGICA: CR7ന്റെ ലാസ്റ്റ് കപ്പ് പോർച്ചുഗലിന്റെ സൂപ്പർ ടീം Jun 9, 2026 00:28:51 പെലോത്ത മാജിക്കയിൽ ഈ എപ്പിസോഡിൽ ജർമ്മനിയുടെയും കാനഡയുടെയും പോർച്ചുഗലിൻ്റെയും സാധ്യതകൾ വിശകലനം ചെയ്യുന്നു. ഈ ലോകകപ്പിൽ കപ്പടിക്കാനുള്ള സാധ്യത ഏറെ കൽപിക്കപ്പെടുന്ന ടീമാണ് പോർച്ചുഗൽ ടീം. ഒരു പക്ഷേ, ഇന്നത്തെ റൊണാൾഡോയേക്കാൾ മികച്ച കളിക്കാർ ഉള്ള സമ്പൂർണ ടീമാണ് പോർച്ചുഗലിൻ്റെത്. ജർമനിയാവട്ടെ പതിവുപോലെ വമ്പൻ ടീമുമായിത്തന്നെയാണ് ഇത്തവണയും എത്തുന്നത്. കൂടെ, ലോകകപ്പ് മത്സരങ്ങളിലെ എക്കാലത്തെയും മികച്ച മത്സരങ്
ധർ​മ്മേന്ദ്ര പ്രധാൻ എന്തിന് പാറ്റകളെ പേടിക്കണം? Jun 8, 2026 00:07:34 പരമ്പരാഗത രാഷ്ട്രീയപാർട്ടികളും ഭരണകൂടങ്ങളും പരിഗണിക്കാത്ത പുതിയ തലമുറയുടെ പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ഇടപെടൽ, പുതിയ കാലത്ത് അനിവാര്യമായ ഒരു രാഷ്ട്രീയപ്രവർത്തനം കൂടിയാണ്. രാഹുൽ പി. സി എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം.
ഇലേ മഴയ്ക്കൊരു കുറവുമില്ലല്ലോടീ. ഇടീം മിന്നലും വരുന്നെന്ന് തോന്നുന്നു. Jun 7, 2026 00:18:51 ഇലേ മഴ പിന്നേം കൂടുവാണല്ലോ? നമ്മളെ ആരേലും കാണോ ഇവ്‌ടെന്ന്? ""നീയൊന്ന് മിണ്ടാതിരിക്ക് അന്നമ്മോ, ഈ മഴത്ത് ആരും വരില്ല. പ്രത്യേകിച്ചും ഈ പൊന്തേലേക്ക്'' ""ഇലേ എനിക്ക് ഇപ്പോൾ പാപ്പനേം ചേട്ടനേം കാണാൻ തോന്നുവാ..'' ""എന്നാത്തിനാടീ? ചേട്ടൻ മരിച്ച് പോയതല്ലേ, തീവണ്ടി ഒന്ന് വേഗം വന്നാൽ മതിയായിരുന്നു. ഇതിപ്പോൾ തന്നെ ഒരു മണിക്കൂർ ലേറ്റായി''
FIFA WORLD CUP 2026, PELOTA MÁGICA Jun 6, 2026 00:40:39 കളി തുടങ്ങുകയാണ്. 48 ടീമുകൾ. 104 മത്സരങ്ങൾ. മലപ്പുറം തൊട്ട് മാഡ്രിഡ് വരെ, ആരാധകരുടെഎണ്ണാൻ പറ്റാത്ത പ്രവചനങ്ങൾ. പ്രശസ്ത അന്താരാഷ്ട്ര ഫുട്ബോൾ അനലിസ്റ്റ് ദിലീപ് പ്രേമചന്ദ്രൻ കളി തീരും വരെ ട്രൂകോപ്പിയിലുണ്ട്.പെലോത്ത മാജിക്ക! PELOTA MÁGICA - ഒരു ബോളു കൊണ്ട് ഒരു ഗ്രൗണ്ടിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ മാജിക്കിനെക്കുറിച്ച് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ തീരും വരെ ദിലീപ്, കമൽറാം സജീവുമായി സംസാരിച്ചുകൊണ്ടേയിരിക്കു
‘വെറും ഗിമ്മിക്ക് ആയിരുന്നെങ്കിൽ രക്തരക്ഷസ് കാണാൻ ഇത്രയും ജനം വരുമോ?’ Jun 5, 2026 00:30:14 കലാനിലയം നാടകങ്ങൾ വെറും ഗിമ്മിക്ക് ആണെന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ്, ‘രക്തരക്ഷസ്’ നാടകം കാണാൻ ഒഴുകിയെത്തുന്ന ജനം എന്ന് നാടകത്തിന്റെ ക്രിയേറ്റീവ് ഡയറക്ടർ കലാനിലയം അനന്തപദ്മനാഭൻ. മലയാള നാടകവേദിയെ കുറിച്ചുപറയുമ്പോൾ കലാനിലയം കൃഷ്ണൻനായരെയോ കലാനിലയം അമ്മിണിക്കുട്ടി അമ്മയെയോ വിസ്മരിക്കാനാകില്ല. കലാനിലയത്തിന്റെ നിലനിൽപ്പിനായി അച്ഛനും അമ്മയും നടത്തിയ പോരാട്ടങ്ങൾ, അമ്മയുടെ അഭിനയജീവിതം, കലാനിലയം നാടകങ്ങ
ഹൃദയത്തിലിരുന്നു പാടുന്നു, ഇപ്പോഴും എസ്.പി.ബി Jun 4, 2026 00:15:21 വിവിധ ഭാഷകളിലായി 40000-ത്തിൽ അധികം പാട്ടുകൾ പാടി ഇന്ത്യൻ സംഗീത ചരിത്രത്തിൽ ഇടം നേടിയ ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. നിരവധി ഹിറ്റുകൾ സമ്മാനിച്ചു ജന്മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ അദ്ദേഹം പാട്ടുകളിൽ നിന്ന് പാട്ടുകളിലേക്ക് നടത്തിയ ആ സംഗീതയാത്ര ഇന്നത്തെ പാട്ടുകഥയിൽ. ഇന്ന് എസ്.പി.ബിയുടെ ജൻമദിനം...
കഴുകൻകണ്ണുകൾ കണ്ട ലോകം Jun 3, 2026 00:24:04 അജയന്‍ പി.എ. | മുനീര്‍ പി.കെ. | എൻ.ആർ. അനൂപ് | മനില സി. മോഹൻപരമ്പരയുടെ അവസാന ഭാഗം. പരുന്തുകളും കഴുകൻമാരും തമ്മിലെ വ്യത്യാസങ്ങൾ, കഴുകൻ്റെ കാഴ്ച, കഴുകൻ മനുഷ്യരെ മനസ്സിലാക്കുന്ന രീതി, മനുഷ്യർ കഴുകൻമാരേയും മറ്റു ജീവികളെയും മനസ്സിലാക്കുന്നതിലെ പ്രശ്നങ്ങൾ തുടങ്ങി ജീവലോകത്തിൻ്റെ വൈവിധ്യത്തേയും നിലനിൽപ്പിൻ്റെ ജൈവരാഷ്ട്രീയവും സംസാരിക്കുന്നു.
സച്ചിനേക്കാൾ കേമനാകുമോ സൂര്യവംശി? Jun 2, 2026 00:07:28 ലോകക്രിക്കറ്റിലെ പുതിയ വൈഭവമാണ് സൂര്യവംശിയെന്ന പതിനഞ്ചുകാരൻ. ഇന്ത്യക്കാരുടെ ക്രിക്കറ്റ് അഭിമാനത്തെ തന്നെ ഉജ്വലമായി പുനർനിർമിച്ച സച്ചിൻ ടെൻഡുൽക്കർക്ക് ശേഷം, ഇതിഹാസമായി ജനിക്കുകയാണോ സൂര്യവംശി? എന്തൊക്കെ പറഞ്ഞാലും സച്ചിനോളമെത്തില്ല എന്ന വിലയിരുത്തലിൽ സത്യമുണ്ടോ? പ്രശസ്ത അന്താരാഷ്ട്ര ക്രിക്കറ്റ് ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും സംസാരിക്കുന്നു.
രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ വിദ്യാർത്ഥിയ്ക്ക് പുറത്തിറങ്ങാൻ കഴിയുന്ന ഒരു അധ്യയന വർഷത്തെക്കുറിച്ച്… Jun 1, 2026 00:08:47 അക്കാദമിക വർഷം എന്നത് വിദ്യാലയ പ്രവർത്തനങ്ങളുടെ ഔദ്യോഗിക കാലയളവ് മാത്രമാണ്. പഠനത്തിന്റേതല്ല. പഠനം ആഘോഷപൂർവ്വം ആരംഭിക്കുകയും അധ്യയനത്തിലൂടെയും പരീക്ഷകളിലൂടെയും മുന്നേറുകയും ഒടുവിൽ അവസാനിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് ഓരോ അക്കാദമിക വർഷത്തിൻ്റെയും പ്രത്യേകത. നന്ദിത നന്ദകുമാർ എഴുതിയ ലേഖനത്തിന്റെ പോഡ്കാസ്റ്റ് കേൾക്കാം

Recommended

Playing