
The Bible in a Year - Malayalam
This podcast guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes scripture readings, a reflection from Fr. Daniel Poovannathil, and a guided prayer. The reading plan follows the Great Adventure Bible Timeline learning system. It is produced by Ascension, a Catholic media company.
Episodes
ദിവസം 365: പുതിയ ആകാശം, പുതിയ ഭൂമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദൈവത്തിൻ്റെ അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ മാതൃകകളും ശിക്ഷണത്തിൻ്റെ ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്. ജീവവൃക്ഷത്തിലേക്കുള്ള വഴി അടഞ്ഞതിൻ്റെ ഭയാനകമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് ഉല്പത്തിപ്പുസ്തകത്തിൽ ആരംഭിച്ചത്, ജീവവൃക്ഷത്തിലേ
ദിവസം 364: ക്രിസ്തുവിനെ പ്രതി അനുസരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാബിലോണിൻ്റെ പതനത്തെക്കുറിച്ചും, യുഗാന്ത്യത്തിൽ സംഭവിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും, ഹെബ്രായ ലേഖനത്തിൽ പഴയനിയമത്തിലെ ബലികളുടെ സ്ഥാനത്ത് നിലവിൽവന്ന പുതിയ ഉടമ്പടിയെ കുറിച്ചുള്ള വിവരണങ്ങൾ നമ്മൾ ശ്രവിക്കുന്നു. ക്രിസ്തുവിനെപ്രതി അനുസരണമുള്ളവരായി ജീവിക്കണമെന്നും, വിശ്വാസത്തിൻ്റെയും ആത്മധൈര്യത്തിൻ്റെയും പാത പിന്തുടർന്ന് സത്യവിശ്വാസത്തിൽ നിലനിൽക്കണമെന്നും ഡാനിയേൽ
ദിവസം 363: ബാബിലോണിൻ്റെ പ്രത്യേകതകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വെളിപാടിൻ്റെ പുസ്തകത്തിൽ ക്രോധത്തിൻ്റെ ഏഴ് പാത്രങ്ങൾ, ഏഴ് ശിക്ഷാവിധി നടപ്പാക്കലുകൾ എന്നിവയെ കുറിച്ചുള്ള വെളിപ്പെടുത്തലുകളും ബാബിലോണിന്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും ഇന്നു നാം ശ്രവിക്കുന്നു.അധികാരത്തിനുവേണ്ടിയും, ലാഭക്കൊതിക്കു വേണ്ടിയും എന്ത് നിലവാരമില്ലാത്ത കാര്യങ്ങളും ചെയ്യുന്ന, ഒരു സമൂഹം, അതാണ്,ബാബിലോണിന്റെ പ്രത്യേകതകൾ.ഈ ലോക ജീവിതത്തിനു വേണ്ടി മാത്രം ക്രിസ്തുവിനെ തേടുമ്പോൾ, നിർമ
ദിവസം 362: സൂര്യനെ ഉടയാടയാക്കിയ സ്ത്രീ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സ്ത്രീയും മഹാവ്യാളിയും തമ്മിലുള്ള ഒരു പോരാട്ടത്തിൻ്റെ കഥയും, എതിർക്രിസ്തുവിനെക്കുറിച്ചും അവൻ്റെ വ്യാജ പ്രവാചകനെക്കുറിച്ചുള്ള സൂചനകളും, ബാബിലോണിൻ്റെ പതനത്തെക്കുറിച്ചുള്ള അറിയിപ്പും, 3 മാലാഖമാർ നൽകുന്ന സന്ദേശങ്ങളും, അന്തിമമായ വിളവെടുപ്പിന് ക്കുറിച്ചുള്ള സൂചനകളുമാണ് വെളിപാട് പുസ്തകത്തിൽ വിവരിക്കുന്നത്. യേശു മാലാഖമാരേക്കാൾ സമുന്നതനായ ദൈവപുത്രനാണെന്നും വിശ്വസ്തനും കരുണയുള്ളവനുമായ മഹാപുരോ
ദിവസം 361: കർത്താവിൻ്റെ തിരഞ്ഞെടുക്കപ്പെട്ടവർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വെളിപാട് പുസ്തകത്തിൽ, ദൈവത്തിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആത്മാക്കളെ മുദ്രയിടുന്നതും, പാപം നിറഞ്ഞ ലോകത്തിൽ ദൈവത്തിൻ്റെ ശിക്ഷാവിധി, മഹാമാരികൾ വഴി നടപ്പിലാക്കുന്നതും, അടയാളം ഇല്ലാത്തവരെ ഞെരുക്കുന്നതിനും പീഡിപ്പിക്കുന്നതിനും വെട്ടുകിളിക്കൂട്ടം വരുന്നതും, ഇന്നു നാം ശ്രവിക്കുന്നു. ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ ഇട്ട അടയാളം, പ്രധാനമായും മാമ്മോദീസായിൽ ആത്മാവിലേക്ക് പതിഞ്ഞ മായാത്ത മുദ്ര, യേശുക്രിസ്ത
ദിവസം 360: സ്വർഗ്ഗീയ ആരാധന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പൗലോസ് അപ്പസ്തോലൻ സഭാനേതൃത്വത്തിന് നൽകുന്ന നിർദേശങ്ങൾ തീത്തോസിൻ്റെ പുസ്തകത്തിലും, കർത്താവ് യോഹന്നാന് നൽകുന്ന സ്വർഗീയ ദർശനത്തെക്കുറിച്ച് വെളിപാട് പുസ്തകത്തിലും നാം ശ്രവിക്കുന്നു. ഓരോ ദിവസവും നമ്മുടെ ദേവാലയ ബലിപീഠങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനകൾ പുത്രൻ്റെ മധ്യസ്ഥപ്രാർഥനയിലുള്ള സ്വർഗ്ഗീയ ആരാധനയിലുള്ള പങ്കുചേരലാണ്. നമ്മുടെ ഹൃദയങ്ങൾ കർത്താവിൻ്റെ സന്നിധിയിലേക്ക് ഉയർത്താനുള്ള ആഹ്വാനം കുർബാന
ദിവസം 359: പ്രവചനങ്ങളുടെ പൂർത്തീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പീഡനത്തിലായിരുന്ന സഭയെ വിശ്വാസത്തിൽ പിടിച്ചുനിർത്താൻ, ചരിത്രത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഇന്ന് നാം വെളിപാട് പുസ്തകത്തിലൂടെ ശ്രവിക്കുന്നത്. ഇത് സഭയിലേക്കുള്ള കർത്താവിൻ്റെ സന്ദേശമാണ്. സകല പ്രവചനങ്ങളുടെയും, പൂർത്തീകരണമായ ക്രിസ്തു എന്ന ഒരു വിഷയത്തിലേക്കാണ് വെളിപാട് പുസ്തകം നമ്മളെ എത്തിക്കുന്നത്. പ്രാർത്ഥനാ നിരതനായിരിക്കുമ്പോഴാണ് യോഹന്നാന്
ദിവസം 358: ക്രിസ്തുവിൻ്റെ പടയാളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വിശ്വാസം ജീവിച്ച ജനതകളുടെ ഇടയിൽ സംഭവിച്ചതും സഭയെ ഉപദ്രവം ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചതുമായ പല തിന്മനിറഞ്ഞ പ്രവണതകൾക്കുമെതിരെയുള്ള ഒരു ദൈവികമായ പ്രതിരോധമാണ് യൂദായുടെ ലേഖനം. തങ്ങൾക്കു ലഭിച്ച ദൈവകൃപയെ ദുർവിനിയോഗം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള പരാമർശം ഈ ഭാഗത്തുണ്ട്. ക്രിസ്തുവിൻ്റെ യഥാർത്ഥ പടയാളിയാവാൻ നമുക്ക് എന്തൊക്കെ ഗുണവിശേഷങ്ങളാണ് വേണ്ടത് എന്ന് തിമോത്തേയോസിൻ്റെ രണ്ടാം ലേഖനത്തിൽ നാം വായ
ദിവസം 357: വചനവും പ്രാർത്ഥനയും വഴി വിശുദ്ധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യോഹന്നാൻ്റെ രണ്ടും മൂന്നും ലേഖനങ്ങളിൽ സഭയ്ക്കും സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്ന ആളുകളെ ഭവനങ്ങളിൽ സ്വീകരിച്ച് അവർക്ക് ആതിഥ്യം കൊടുത്ത ദൈവവിശ്വാസിയായ ഗായിയോസിനും എഴുതുന്ന സന്ദേശങ്ങൾ നാം ശ്രവിക്കുന്നു. ദൈവവചനത്താലും പ്രാർത്ഥനയാലും എല്ലാം വിശുദ്ധീകരിക്കപ്പെടും എന്ന് തിമോത്തി ലേഖനത്തിൽ സാക്ഷ്യപ്പെടുത്തുന്നു. മാരകപാപത്തിൻ്റെ ഗണത്തിൽപ്പെടുന്ന വിഗ്രഹാരാധന, വ്യഭിചാരം, ധനമോഹം എന്നിവയിൽ നിന്ന്
ദിവസം 356: യേശു ഏകമധ്യസ്ഥൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യോഹന്നാൻ സ്നേഹത്തെക്കുറിച്ച് വിവരിക്കുമ്പോൾ, ജീവിതത്തിൽ നമ്മൾ പുലർത്തേണ്ട നിഷ്ഠയെക്കുറിച്ച് പൗലോസ് അപ്പസ്തോലൻ തിമോത്തേയോസിന് എഴുതിയ ലേഖനത്തിൽ വിവരിക്കുന്നത് ഇന്ന് നാം ശ്രവിക്കുന്നു. ദൈവകല്പനകൾ പാലിക്കുന്നതിലൂടെയാണ് നമ്മൾ ദൈവസ്നേഹം തെളിയിക്കേണ്ടത്. പിതാവിനും മനുഷ്യർക്കുമിടയിൽ, യേശു മാത്രമാണ് രക്ഷയ്ക്കായി നൽകപ്പെട്ട ഏകനാമം. ജീവിതത്തിൽ നമുക്ക് ലഭിച്ച ദൈവകൃപകളെയെല്ലാം നന്ദിയോടെ തിരിഞ്ഞുനോക്ക
ദിവസം 355: ദൈവം പ്രകാശമാണ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജീവൻ്റെ വചനമാകുന്ന ക്രിസ്തുവാണ് യഥാർത്ഥ പ്രകാശമെന്നും അതിനാൽ സ്നേഹത്തിൽ ജീവിക്കുന്നതാണ് പ്രകാശത്തിൽ ജീവിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്; എന്നിങ്ങനെയുള്ള വിവരണങ്ങൾ യോഹന്നാൻ്റെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ ശത്രുക്കൾ ആരാണെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു. തിന്മയുടെ അജ്ഞാതശക്തി എപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സ്വയം വഞ്ചിതരാകാതെ ദൈവത്തിൽ സ്ഥിരതയുള്ളവരായി എങ്ങ
ദിവസം 354: സഭയോട് ചേർന്ന് നിൽക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പത്രോസ് ശ്ലീഹായുടെ രണ്ടാം ലേഖനത്തിൽ ക്രിസ്തുവിലൂടെ നമുക്ക് ലഭിച്ച രക്ഷയെകുറിച്ചും, നമുക്ക് ഉണ്ടാകേണ്ട അറിവിനെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു.തെസ്സലോനിക്കാ ലേഖനത്തിലേക്ക് വരുമ്പോൾ ദൈവത്തിന്റെ ഹിതത്തെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചും പരാമർശിക്കുന്നു. സഭയോട് ചേർന്ന് നിൽക്കുക, സഭയുടെ പ്രബോധത്തോടെ ചേർന്നു നിൽക്കുക എന്നത് അപ്പസ്തോലൻ ഓർമ്മിപ്പിക്കുന്നത്, വിശുദ്ധ ലിഖിതങ്ങൾ, ആരുടെയും സ്വന്തമായ
ദിവസം 353: ക്രിസ്തീയ സഹനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ക്രിസ്തീയ സഹങ്ങളുടെ ആഴവും അർത്ഥവും എന്താണെന്ന് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൽ നാം വായിക്കുന്നു. ക്രിസ്തുവിൻ്റെ മഹത്വത്തിൽ പങ്കുകാരാവാനുള്ള വിളിയാണ് ഓരോ സഹനവുമെന്നും അവനിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിവരുമെന്നും ശ്ലീഹാ പറയുന്നു. ബുദ്ധിമുട്ടുകളുടെ നടുവിൽ ദൈവവചനത്തിന് കുറേക്കൂടി മാധുര്യമുണ്ട് എന്ന് പൗലോസ് ശ്ലീഹാ തെസ്സലോനിക്കായിലെ സഭയിലെ അനുഭവത്തെ
ദിവസം 352: രാജകീയപൗരോഹിത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പീഡനങ്ങളിൽ പതറാതെ നിൽക്കാൻ യഹൂദ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നതാണ് പത്രോസ് ശ്ലീഹായുടെ ഒന്നാം ലേഖനത്തിൻ്റെ മുഖ്യമായ ഒരു പ്രമേയം. വിശുദ്ധരായിരിക്കണമെന്നാണ് അപ്പസ്തോലൻ ജനങ്ങളെ ഉപദേശിച്ചത്. കൊളോസോസ് ലേഖനത്തിൻ്റെ മൂന്നാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ ഉന്നതത്തിലുള്ളവയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ആഹ്വാനം നമുക്ക് നൽകപ്പെടുന്നുണ്ട്. നമ്മൾ ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെട്ടു എന്നതുകൊണ്ട് ഈ
ദിവസം 351: ക്രിസ്തുവിൽ പുതുജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യാക്കോബ് ശ്ലീഹായുടെ ലേഖനം മൂന്നാം അദ്ധ്യായം നാവിൻ്റെ ദുരുപയോഗത്തെ സംബന്ധിക്കുന്ന വിവരണങ്ങൾ ഉൾകൊള്ളുന്നു. നാവിൻ്റെമേൽ നിയന്ത്രണമുള്ളവന് ശരീരം മുഴുവൻ്റെയുംമേൽ അല്ലെങ്കിൽ ജീവിതത്തിൻ്റെ മേൽ നിയന്ത്രണമുണ്ട് എന്ന് ഇവിടെ നാം വായിക്കുന്നു. കൊളോസോസ് സഭയിൽ ഉടലെടുത്ത ചില അബദ്ധ പ്രബോധനങ്ങളുടെ, പ്രത്യേകിച്ച് ക്രിസ്തുവിൻ്റെ സുവിശേഷത്തിൻ്റെ ഏകാഗ്രതയിൽ നിന്ന് വിശ്വാസികളുടെ ഹൃദയത്തെ വ്യതിചലിക്കുന്ന അബദ്
ദിവസം 350: ധാർമികോപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു. പരീക്ഷകൾ വരുമ്പോൾ സന്തോഷിക്കണമെന്നും അത് വിശ്വാസത്തിന്റെ പരിശോധനകളാണെന്നും,വിശ്വാസവും പ്രവൃത്
ദിവസം 349: സ്വയംശൂന്യനാക്കിയ ക്രിസ്തു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പൗലോസ് അപ്പസ്തോലൻ മാൾട്ടയിലും റോമായിലും ദൈവരാജ്യം സ്ഥാപിക്കുന്നതും ക്രിസ്തുയേശുവിനെപറ്റി പ്രസംഗിക്കുന്നതും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. എനിക്കു ജീവിക്കുക എന്നത് ക്രിസ്തുവും മരിക്കുക എന്നത് നേട്ടവുമാകുന്നു എന്ന് പൗലോസ് ശ്ലീഹാ ഫിലിപ്പിയുടെ ലേഖനത്തിൽ പറയുന്നു. നമ്മൾ ചവിട്ടി നടക്കുന്നത് നമുക്ക് മുൻപേ പോയ പാവപ്പെട്ട കുറെയധികം മനുഷ്യരുടെ ചോര വീണ മണ്ണിലൂടെയാണ്. അവരുടെ രക്തവും കണ
ദിവസം 348: ആത്മീയ സമരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
റോമിലേക്ക് അപ്പസ്തോലനായ പൗലോസ് കപ്പൽ യാത്ര നടത്തുന്നത് അപ്പസ്തോല പ്രവർത്തനത്തിൽ വിവരിക്കുന്നു,സഭയിൽ ദൈവജനത്തെ വളർത്താൻ ഉതകുന്ന വിവിധങ്ങളായ ശുശ്രൂഷകളെ കുറിച്ച് എഫേസോസ് ലേഖനത്തിൽ നാം ശ്രവിക്കുന്നു. ഈ ശുശ്രൂഷകളെല്ലാം വിശ്വാസികൾ ക്രിസ്തുവിൻ്റെ പക്വതയിലേക്ക് വളരാൻ വേണ്ടിയുള്ളതാണ്,സ്വയം വളരാനുള്ളതല്ല. പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്ന പാപം നാവിൻ്റെ ദുരുപയോഗമാണെന്നും,ക്രിസ്തീയ ജീവിതത്തിൻ്റെ സം
ദിവസം 347: രക്ഷ - ദൈവികദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യഹൂദർ തൻ്റെമേൽ ആരോപിക്കുന്ന കുറ്റങ്ങളെകുറിച്ച് അപ്പസ്തോലനായ പൗലോസ് അഗ്രിപ്പാരാജാവിൻ്റെ മുമ്പിൽ വിശദീകരണം നൽകുന്നതും തൻ്റെ മാനസാന്തരകഥ വിവരിക്കുന്നതും അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. ജഡത്തിൻ്റെയും ഭാവനകളുടെയും ഇംഗിതങ്ങൾ നിവർത്തിച്ചുകൊണ്ട് ജീവിച്ച മനുഷ്യരെ കരുണാസമ്പന്നനായ ദൈവം അവിടത്തെ വലിയ സ്നേഹത്താലും കൃപയാലും രക്ഷിച്ച് ക്രിസ്തുയേശുവിനോടുകൂടെ ഉയിർപ്പിച്ച് സ്വർഗത്തിൽ ഒപ്പമിരുത്
ദിവസം 346: ക്രിസ്തീയ സ്വാതന്ത്ര്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്
ദിവസം 345: പൗലോസിനെതിരായ കുറ്റാരോപണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നമ്മളെല്ലാവരും ദൈവമക്കളാണ് എന്ന ബോധ്യവും തരുന്ന വിശദ
ദിവസം 344: ദർശനങ്ങളും വെളിപാടുകളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പൗലോസ് അപ്പസ്തോലൻ ഫെലിക്സ് എന്ന ദേശാധിപതിയുടെ തടവിലാക്കപ്പെടുന്ന സാഹചര്യമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നത്. വിജാതീയരുടെ മുമ്പിൽ നിൽക്കപ്പെടുമ്പോഴും പൗലോസ് യേശുവിന് സാക്ഷ്യം നൽകുന്നതായി കാണാം. ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും ക്രിസ്തുവിനെപ്രതി എങ്ങനെ സന്തോഷിക്കണമെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കുകയാണ് കോറിന്തോസിൻ്റെ രണ്ടാം ലേഖനം. നമ്മൾ ചോദിക്കുന്നതല്ല ദൈവം നമു
ദിവസം 343: പൗലോസിൻ്റെ മാനസാന്തരകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കട
ദിവസം 342: ദൈവത്തിൻ്റെ ആലയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദയായിൽ നിന്ന് എത്തിയ അഗാബോസ് എന്ന പ്രവാചകൻ വിശുദ്ധ പൗലോസിനോട്, ജറുസലേമിൽ വച്ച് അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന ബന്ധനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നൽകിയ ഒരു അടയാളം കാണിച്ച് കൊടുക്കുന്നതായി അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ, തന്നെ വേദനിപ്പിച്ചവൻ പശ്ചാത്തപിക്കുന്നു എന്ന കാര്യത്തിൽ അപ്പസ്തോലനായ പൗലോസ് അതിയായി സന്തോഷിക്കുന്നത് കാണാം. ഒരു വ്യക്തിയുടെ ആത്മാവ് അന
ദിവസം 341: പ്രേഷിതപ്രവർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഗ്രീസ്, ത്രോവാസ്, മിലേത്തോസ്, എഫേസോസ് എന്നിവിടങ്ങളിലുള്ള പൗലോസിൻ്റെ പ്രേഷിതദൗത്യങ്ങളാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശദീകരിക്കുന്നത്. ക്രിസ്തീയ ജീവിതയാത്ര മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്രയാണെന്നുള്ള വിവരണമാണ് കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഓരോ പരിശുദ്ധകുർബാന അർപ്പണവും ദൈവജനത്തിന്, ആത്മീയമായി മരിച്ചവർക്ക് ജീവൻ തിരികെ നൽകി അവരെ ഭവനങ്ങളിലേക്ക് മടക്കി അയയ്ക്ക
ദിവസം 340: കൈവെപ്പിലൂടെ പരിശുദ്ധാത്മാഭിഷേകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല പ്രാവശ്യം സ്വീകരിക്കാം എന്നും ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ നിറയെപ്പെടുന്ന അനുഭവം ആവർത്ത
ദിവസം 339: തിരുത്തലുകൾ സ്വീകരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത കുടുംബത്തെക്കുറിച്ചും, തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അപ്പോളോസിനെകുറിച്ചും അപ്പോസ്തോല പ്രവർത്തന
ദിവസം 338: പൗലോസിൻ്റെ പ്രേഷിതയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
തെസലോനിക്കയിലും ബെറോയായിലും ആഥൻസിലും അരെയോപഗസിലുമുള്ള പൗലോസിൻ്റെ പ്രേഷിതത്വമാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ശരീരത്തിൻ്റെ ഉയർപ്പിനെ സംബന്ധിക്കുന്ന മനോഹരമായ ഒരു പ്രബോധനമാണ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ നൽകപ്പെടുന്നത്. സത്യസന്ധമായതും ആഴമുള്ളതും ആയ ഒരു സമർപ്പണത്തിന് വ്യക്തിപരമായ ഒരു ക്രിസ്തു അനുഭവം കൂടിയേ തീരൂ എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമപ്പെടുത്തുന്നു
[അപ്പസ്തോ
ദിവസം 337: സ്നേഹം സർവോത്കൃഷ്ടം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്തുവില്ലാത്ത യാത്രകളൊ
ദിവസം 336: പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രി
ദിവസം 335: സഹനങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പോസ്തലപ്രവർത്തനത്തിൽ, പൗലോസിൻ്റെ ഒന്നാമത്തെ മിഷനറിയാത്ര അവസാനിക്കുന്നതും, അദ്ദേഹം ആ യാത്ര പൂർത്തിയാക്കി അന്ത്യോക്യായിലേക്ക് മടങ്ങിയെത്തുന്നതും നാം ശ്രവിക്കുന്നു. ഓരോ ആത്മാവും നശിച്ചുപോകാതെ രക്ഷപ്രാപിക്കാനായി പൗലോസ് അപ്പസ്തോലൻ സഹിച്ച വേദനകളും സംഘർഷങ്ങളും കോറിന്തോസ് ലേഖനത്തിൽ വിവരിക്കുന്നു. ഒരു വിശ്വാസി എന്ന നിലയിൽ കർത്താവ് നമ്മെ ഭരമേല്പിച്ച സുവിശേഷം നമ്മുടെ ചുറ്റിനും കണ്ടുമുട്ടുന്നവരോട
ദിവസം 334: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വിജാതീയരുടെയിടയിലെ ശുശ്രൂഷയ്ക്കായി പൗലോസിനെയും ബർണബാസിനെയും മാറ്റിനിർത്താൻ പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നുതും, അദ്ദേഹം എടുത്ത സമർപ്പണത്തെക്കുറിച്ചും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ വിവാഹത്തെപ്പറ്റിയും വിവാഹ ഉടമ്പടിയെക്കുറിച്ചും, വിശ്വസ്തരായിരിക്കുന്നതിനെക്കുറിച്ചും നിർദ്ദേശിക്കുന്നു. ദൈവത്തിൻ്റെ തിരുഹിതം തിരിച്ചറിയുന്നതിന് തൻ്റെ ശരീരം കൊണ്ടും, മനസ്സുക
ദിവസം 333: ക്രിസ്തുവിൽ അഭിമാനിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോല പ്രമുഖനായ വിശുദ്ധ പത്രോസിനെ തടവിലാക്കുന്നതും, പെസഹായുടെ അന്ന്, രാത്രിയിൽ പത്രോസിനെ അത്ഭുതകരമായി, ദൈവം ദൂതനെ അയച്ച് രക്ഷപ്പെടുത്തുന്നതും അപ്പസ്തോല പ്രവർത്തനത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ,ദുർമാർഗത്തിൽ പരസ്യമായി ജീവിച്ച്, എതിർ സാക്ഷ്യം നൽകി കൊണ്ടിരിക്കുന്ന വിശ്വാസിയെ സാത്താന് വിട്ടുകൊടുക്കുന്നതും നാം കാണുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതെ,
ദിവസം 332: ശുശ്രൂഷകരുടെ സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പത്രോസ് അപ്പസ്തോലൻ കൊർണേലിയൂസിൻ്റെ വീട്ടിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പരിച്ഛേദനവാദികൾ യഹൂദരുടെ ഇടയിൽ നിന്ന് വിശ്വാസം സ്വീകരിച്ചവരിലെ യാഥാസ്ഥികരായ ആളുകൾ വിജാതിയരുടെ ഒപ്പം പോയതിനെക്കുറിച്ചും അവരുടെ കൂടെ ഭക്ഷണം കഴിച്ചതിനെക്കുറിച്ചും പത്രോസ് ശ്ലീഹായെ വിമർശിക്കുന്നതും, എങ്ങനെയാണ് അദ്ദേഹം വിമർശനങ്ങളെ നേരിട്ടത് എന്നും അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുക്രിസ്തു എന്ന അടിസ്ഥാനത്തിന്മേ
ദിവസം 331: യേശുക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോല പ്രവർത്തനത്തിൽ കൊർണേലിയൂസിന്റെ വീട്ടിലേക്ക് പോകാൻ പത്രോസിന് കർത്താവ് ദർശനത്തിലൂടെ പ്രേരണ നൽകുന്നത് ഇന്ന് നാം ശ്രവിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ ചർച്ചചെയ്യുന്നത്, വിശ്വാസികൾക്കിടയിലുള്ള ഭിന്നതയെ കുറിച്ചാണ്.വിജ്ഞാനത്തിൻ്റെ പേരിൽ അഭിമാനിക്കരുതെന്നും യഥാർഥ ജ്ഞാനമായ യേശുക്രിസ്തുവിൻ്റെ കുരിശിൻ്റെ ജ്ഞാനത്തിലാണ്, അഭിമാനിക്കേണ്ടതെന്നും, അപ്പസ്തോലൻ ഓർമിപ്പിക്കുന്നു.ഈ കാലഘട്ടത്തിലും നമ്മി
ദിവസം 330: സാവൂളിൻ്റെ മാനസാന്തരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യഹൂദരെ പീഡിപ്പിക്കാനുള്ള അനുവാദവുമായി ദമാസ്കസിലേക്ക് പോയ സാവുൾ മാർഗമധ്യേ മാനസാന്തരപ്പെടുന്നത് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. സമാപന നിർദ്ദേശങ്ങളാണ് റോമാ ലേഖനത്തിൽ കാണുന്നത്. ഐക്യത്തിനുവേണ്ടി ആഹ്വാനം നൽകിക്കൊണ്ടും സമാധാനത്തിൻ്റെ ദൈവം പിശാചിനെ കാൽക്കീഴിലാക്കി തകർത്തുകളയും എന്ന പ്രത്യാശ നൽകിക്കൊണ്ടുമാണ് അപ്പസ്തോലൻ ഈ ലേഖനം സമാപിപ്പിക്കുന്നത്. ദൈവസ്വരം കേൾക്കുന്ന നമ്മൾ ആ സ്വരത്ത
ദിവസം 329: പ്രേഷിതത്വം യൂദയായിലും സമരിയായിലും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സാവുൾ സഭയെ പീഡിപ്പിക്കുന്നതും യൂദയായിലും സമരിയായിലും സുവിശേഷം പ്രചരിപ്പിക്കുന്നതും പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ യാത്രചെയ്ത പീലിപ്പോസ് എത്യോപ്യകാരനായ ഷണ്ഡനെ സ്നാനപ്പെടുത്തുന്നതും അത് എത്യോപ്യൻ സഭയുടെ ആരംഭത്തിനു കാരണമാവുകയും ചെയ്യുന്നതാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. അധികാരത്തോടു വിധേയത്വം പുലർത്തണമെന്നും പരസ്പരം സ്നേഹിക്കുകയെന്നതൊഴികേ ആരോടും ഒരു കടപ്പാടുമുണ്ടാകരുതെന്നും
ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും
ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്ദാനത്തിൻ്റെ മക്കളാണ് സന്തത
ദിവസം 326: ക്രിസ്തുവിനെപ്രതി പീഡകൾ സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോല പ്രവർത്തനത്തിൽ അനനിയാസും സഫീറായുടെയും അവിശ്വസ്തതയും, പത്രോസിൻ്റെ നിഴൽ വീഴുമ്പോൾ പോലും സൗഖ്യം സംഭവിക്കുന്നതും, നാം കാണുന്നു.റോമാ ലേഖനത്തിൽ ആത്മാവിൽ ഉള്ള ജീവിതം എങ്ങനെയാണെന്നും,പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളും വ്യക്തമാക്കുന്നു. ജഡത്തിൻ്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കാൻ കഴിയുമെന്നും, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ, ജഡത്തിൻ്റെ വാസനകളെ അ
ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തു
ദിവസം 324: അബ്രാഹത്തിൻ്റെ മാതൃക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയ
ദിവസം 323:.പരിശുദ്ധാത്മാവിൻ്റെ ആഗമനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ ലേഖനത്തിൽ വിശദീകരിക്കുന്നു. എന്നിലുള്ള പാപത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമുക്ക് ഈശോന്റെ വില കുറേക
ദിവസം 322: പരിശുദ്ധാത്മാവിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ സ്വീകരിക്കുന്നു. റോമാ സന്ദർശിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഗ്രഹത്തെപ്പറ്റി ഇന്നത്തെ വചനഭാഗത്ത് നമുക്ക് കാണാം. സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന പ്രവണത തെറ്റാണ് എന്നും
Intro to 'The Church- തിരുസഭ' | Fr. Daniel with Fr. Wilson
നമ്മുടെ ബൈബിൾ വായനായാത്രയുടെ അവസാന കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം. 'തിരുസഭ' എന്ന ഈ കാലഘട്ടത്തെക്കുറിച്ചുള്ള ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. ഒരു വർഷത്തെ പോഡ്കാസ്റ്റിൽ അവർ ബൈബിളിലൂടെയുള്ള യാത്രയെക്കുറിച്ച് ചർച്ച ചെയ്യുകയും സുവിശേഷങ്ങളും അപ്പസ്തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു. ഈ കാലഘട്ടത്തിൽ പത്രോസിനും പൗലോസി
ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച
ദിവസം 320: ക്രിസ്തു ദാവീദിൻ്റെ പുത്രൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ ഒരുക്കുന്നതും പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്നതും ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ കാണാൻ സാധിക്ക
ദിവസം 319: പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ ദൈവീക കാര്യങ്ങളും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എൻ്റെ കടമ നിർവഹിച്ചതേയുള്ളൂ എന്ന മനോഭാവം ആണ് ഉണ്ടാകേണ്ടത്.ഏറ്റവും നിസ്സാരമെന്നു തോന്നുന്ന നന്മയ്ക്ക് പോലും നന്ദിയുള്ളവർ ആകണമെന്നും, നമ്മുടെ സമയവും ശരീര
ദിവസം 318: ഇടുങ്ങിയ വാതിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
"മാനസാന്തരത്തിൻ്റെ ഫലങ്ങൾ എന്താണെന്നും പാപബോധം ഇല്ലാത്തവർക്ക് നഷ്ടമാകുന്നത് എന്തൊക്കെയാണെന്നും ലൂക്കാ സുവിശേഷം പതിമൂന്നാം അദ്ധ്യായത്തിൽ നാം കാണുന്നു. തന്നെത്തന്നെ ഉയർത്തുന്നവൻ താഴ്ത്തപ്പെട്ടും, തന്നെത്തന്നെ താഴ്ത്തുന്നവൻ ഉയർത്തപ്പെടും എന്ന വലിയ ദർശനം ഈശോ പങ്കുവയ്ക്കുകയാണ് ലൂക്കാ പതിനാലാം അദ്ധ്യായത്തിലൂടെ. നഷ്ടപ്പെട്ടവ വീണ്ടെടുക്കാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങളെക്കുറിച്ചും മുൻവിധികളില്ലാതെ
ദിവസം 317: ക്രിസ്തുവിനെ സ്വന്തമാക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക ആത്മാവിൽ എപ്പോഴും ജീവിക്കാൻ കഴിയുക എന്നുള്ളതായിരിക്കണം.ക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ അല്ല നമുക്ക് വേണ്ടത്, ക്രിസ്തുവിനെ
ദിവസം 316: ശിഷ്യത്വത്തിൻ്റെ ഭാവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ശിഷ്യന്മാർ ദൈവത്തിൽ പരിപൂർണ്ണമായി ആശ്രയിക്കേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചും, മാനസാന്തരനുഭവത്തിലേക്ക് വരാതിരുന്നാൽ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചും ലൂക്കായുടെ സുവിശേഷത്തിൽ ഇന്നും നാം ശ്രവിക്കുന്നു.യേശുവിൽ നിന്നു നമ്മൾ പ്രതീക്ഷിക്കുന്നത് പലപ്പോഴും അത്ഭുതങ്ങളും അനുഗ്രഹങ്ങളും ആണ്, നമ്മളെ മാനസാന്തരപ്പെടുത്തുന്ന കൃപയല്ല.ഓരോ തിരസ്കാരവും, കൂടുതൽ കർത്താവിൻ്റെ സന്നിധിയിൽ കരുണ അ
ദിവസം 315: യേശുവിൻ്റെ ഗിരിപ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ലൂക്കായുടെ സുവിശേഷത്തിൽ സാബത്താചരണത്തെക്കുറിച്ചുള്ള തർക്കവും,സാബത്തിൽ യേശു രോഗശാന്തി നൽകുന്നതും, പിന്നീട് സുവിശേഷഭാഗ്യങ്ങൾ വിവരിക്കുന്നതും,നായിനിലെ വിധവയുടെ മകനെ ഉയിർപ്പിക്കുന്നതും, രക്തസ്രാവക്കാരിയെയും പിശാച് ബാധിതനെയും സുഖപ്പെടുത്തുന്നതും, ഇന്ന് നാം ശ്രവിക്കുന്നു. ദൈവവചനത്തിൽ ക്രിസ്തുവിൻ്റെ ശക്തി നിറഞ്ഞുനിൽക്കുന്നു, വചനത്തെ തൊടുമ്പോൾ, നമ്മൾ തൊടുന്നത് യേശുവിനെ തന്നെയാണ് എന്നും ദൈവം ആഗ്ര
ദിവസം 314: സ്നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യേശുവിന് വഴിയൊരുക്കാൻ വന്ന സ്നാപകയോഹന്നാന് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുന്നതും പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും ലൂക്കാ സുവിശേഷത്തിൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. നാല്പതുദിവസം യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതും പരീക്ഷണത്തെ അതിജീവിക്കുന്നതുമാണ് ലൂക്കാ സുവിശേഷം നാലാം അദ്ധ്യായത്തിൻ്റെ പ്രമേയം. കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നതും തളർവാതരോഗിയെ സുഖപ്പെടുത്തുന്നതും ലൂക്കാ സുവിശ
ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[ലൂക്കാ 1-2, സുഭാഷിതങ്ങൾ 25:24-26]
BIY INDIA LINKS—
🔸BI
Intro to 'Messianic Fulfillment - മിശിഹായുഗപൂർത്തീകരണം' | Fr. Daniel with Fr. Wilson
മിശിഹായുഗ പൂർത്തീകരണം എന്ന ബൈബിൾ കാലഘട്ടത്തിലേക്ക് എല്ലാവർക്കും സ്വാഗതം! ഫാ. വിൽസൺ വീണ്ടും ഒരു ചർച്ചാ പരിപാടിയിൽ ഫാ. ഡാനിയേലിനൊപ്പം ചേരുന്നു! ഇന്ന് അവർ ലൂക്കോസിൻ്റെ സുവിശേഷം നമുക്ക് പരിചയപ്പെടുത്തുകയും ഈ ആവർത്തന സുവിശേഷത്തിൻ്റെ സവിശേഷമായ വശങ്ങൾ എടുത്തുകാണിക്കുകയും ചെയ്യും. യേശുവിൻ്റെ മനുഷ്യത്വം, സ്ത്രീകളുടെ പങ്ക്, പാർശ്വവൽക്കരിക്കപ്പെട്ടവരുമായുള്ള യേശുവിൻ്റെ പതിവ് ഇടപെടലുകൾ, സ്വർഗ്ഗാരോ
ദിവസം 312: ക്രിസ്തുവിനെ പ്രതി സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകത്തിൽ യൂദാസ് തൻ്റെ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ദൈവ രാജ്യത്തിനു വേണ്ടി അധ്വാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇന്നു നാം ശ്രവിക്കുന്നു. മക്കബായ വിപ്ലവത്തിൻ്റെ കാലത്ത് അവരെല്ലാവരും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തത്, അവർക്ക് അവരുടെ ഭാര്യമാരോടോ, മക്കളോടോ, സഹോദരീസഹോദരന്മാരോടോ, ഒക്കെയുള്ള സ്നേഹത്തെക്കാൾ ഉപരി വിശുദ്ധ ദേവാലയത്തെ പ്രതിയായിരുന്നു.മറ്റെന്തിനെക്കാള
ദിവസം 311: ഇരുളും വെളിച്ചവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സെല്യൂക്കസിൻ്റെ പുത്രനായ ദമെത്രിയൂസ് രാജാവ് കൗശലപൂർവ്വം യഹൂദരെ നേരിടുന്നതിൻ്റെ വിവരണങ്ങളാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ ഉള്ളത്. യൂദാസിനെ വധിക്കാനും അവനോടൊപ്പമുള്ളവരെ ചിതറിക്കാനും മഹത്തായ ദേവാലയത്തിൻ്റെ പ്രധാനപുരോഹിതനായി അൽക്കിമൂസിനെ നിയമിക്കാൻ നിക്കാനോറിന് കല്പന നൽകുന്നതും ഇവിടെ കാണാം. മനുഷ്യജീവിതത്തിലെ ഇരുളും വെളിച്ചവും എന്ന ആശയമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം ദർശിക്കുന്നത്. ഏത് തക
ദിവസം 310: സമാധാന ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദാസ് മക്കബേയൂസിൻ്റെ നേതൃത്വത്തിൽ ദൈവജനം പ്രതാപവാനായിരുന്ന ഒരു രാജാവിനും സജ്ജീകരിക്കപ്പെട്ട ആയുധസജ്ജരായ അയാളുടെ പട്ടാളക്കാർക്കും എതിരായിട്ട് യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും അവരെ പരാജയപ്പെടുത്തി വിജയം നേടുന്നതും മക്കബായരുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. അംഗുലീചലനത്താൽ സകലരെയും തറപറ്റിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലുള്ള ആശ്രയംകൊണ്ടും ദൈവസഹായംകൊണ്ടുമായിരുന്നു ഈ വിജയം. വിഗ്രഹങ്ങളെ ആരാധിച്ച ജന
ദിവസം 309: ഉത്ഥാനത്തിനുള്ള പ്രത്യാശ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകത്തിൽ യാമ്നിയായിൽ കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരത്തിൽ തകിടുകൾ യൂദാസ് കണ്ടെത്തുന്നതും അവരുടെ മരണ കാരണമായ ഈ വിഗ്രഹാരാധനയ്ക്ക് പാപപരിഹാര ബലിയർപ്പിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തിലേയ്ക്ക് വരുമ്പോൾ അവിടെ വിഗ്രഹാരാധനയെ കുറിച്ച് വളരെ വിശദമായി പരാമർശിക്കുന്നുണ്ട്.എല്ലാ മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള ഒരു കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട്.
ദിവസം 308: ദൈവ കരുണയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകത്തിൽ,രാജാവിൻ്റെ ആത്മ മിത്രമായിരുന്ന ലിസിയാസ് യഹൂദരെ നശിപ്പിക്കാൻ പുറപ്പെട്ട് വന്നതും ആ സമയത്ത് യൂദാസിന്റെ നേതൃത്വത്തിൽ ദൈവജനം ദൈവത്തിൻ്റെ സഹായം തേടി പ്രാർഥിക്കുന്നതും നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകം ചർച്ചചെയ്യുന്നത് ദൈവത്തിൻ്റെ കരുണയാണ്. ആത്യന്തികമായി ലോകത്തെ ഇന്ന് താങ്ങി നിർത്തിയിരിക്കുന്നത് ദൈവകരുണയാണ്. ഈ കരുണ വെളിപ്പെട്ടത് ക്രിസ്തുവിൻ്റെ കുരിശിൽ ആണ്.ആ കരുണയ
ദിവസം 307: ദേവാലയശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം കാ
ദിവസം 306: ക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യഹൂദ ജനതയെ പീഡിപ്പിച്ചിരുന്ന അന്തിയോക്കസിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ചാണ് മക്കബായരുടെ പുസ്തകത്തിൽ നാം ഇന്ന് വായിക്കുന്നത്.ജ്ഞാനത്തിന്റെ പുസ്തകത്തിൽ സോളമൻ എങ്ങനെ ജ്ഞാനം സ്വീകരിച്ചു എന്നതിൻ്റെ വിവരണമാണ് നൽകുന്നത്. അഹങ്കാരം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വെറുപ്പിക്കുന്നു. ഈ ഭൂമി വെച്ചുനീട്ടുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും അധികം ജ്ഞാനത്തെ വിലമതിച്ചതുകൊണ്ട് സോളമന് ജ്ഞാനത്തോടൊപ്പം ബാക്കിയെല
ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര
ദിവസം 304: പുനരുത്ഥാനത്തിലുള്ള വിശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
അത്യത്ഭുതകരമായ വിശ്വസ്തതയുടെ സാക്ഷ്യമാണ് ഒരു അമ്മയുടെയും ഏഴ് മക്കളുടെയും സംഭവത്തിലൂടെ മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. നീതിമാനും ദുഷ്ടനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും അവർക്ക് ലഭിക്കുന്ന പ്രതിഫലവും ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നു. അമ്മയും ഏഴ് മക്കളും പ്രദർശിപ്പിച്ച ധീരതയുടെ അടിസ്ഥാനകാരണം പുനരുത്ഥാനത്തിലുള്ള അവരുടെ വിശ്വാസമായിരുന്നു. തിന്മയിലും വഴിപിഴച്ച ജീവിതത്തില
ദിവസം 303: എലെയാസറിൻ്റെ രക്തസാക്ഷിത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത
ദിവസം 302: ദൈവമഹത്വത്തിന് ഒന്നാം സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ രണ്ടാം പുസ്തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്ചയിൽ നാം സന
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹ
ദിവസം 300: പ്രാർത്ഥന ആത്മീയമനുഷ്യൻ്റെ കരുത്ത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഹെലിയോദോറസ് എന്ന രാജാവിൻ്റെ പ്രതിനിധി ഒരു തെറ്റായ ആരോപണം കേട്ടതിൻ്റെ വെളിച്ചത്തിൽ ദേവാലയത്തിലേക്ക് അയയ്ക്കപ്പെടുന്നതും, അയാൾ ദേവാലയത്തിൽ പ്രവേശിച്ചതറിയുന്ന ജനം ഹൃദയം തകർന്ന് ദൈവസന്നിധിയിലേക്ക് കരങ്ങൾ ഉയർത്തുന്നതും ദൈവത്തിൻ്റെ ശക്തി വെളിപ്പെടുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ആഴമായ പ്രാർത്ഥനാ ജീവിതമാണ് ഒരു ആത്മീയ മനുഷ്യൻ്റെ കരുത്ത്. എല്ലാകാര്യത്തിലും നമ്മളെ നിയന്ത്രിക്കേണ
ദിവസം 299: പ്രപഞ്ചത്തിൽ ദൈവമഹത്ത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജറെമിയാ പ്രവാചകനും പുരോഹിതന്മാരും ചേർന്ന് സമാഗമകൂടാരവും വാഗ്ദാനപേടകവും ശത്രുക്കൾ കൈവശമാക്കാതിരിക്കാനായി ഒരു ഗുഹയിൽ ഒളിച്ചു വെയ്ക്കുന്നതും ആ സ്ഥലം അജ്ഞാതമായിരിക്കുന്നതും മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. കർത്താവിൻ്റെ വിസ്മയനീയമായ പ്രവൃത്തികളെല്ലാം വർണിക്കാൻ തൻ്റെ വിശുദ്ധർക്കുപോലും അവിടന്ന് അനുവാദം നല്കിയിട്ടില്ല എന്ന് പ്രഭാഷകൻ നമ്മോട് പറയുന്നു. ഭൂമിയിൽ എന്ത് നന്മ കാണുമ്പോഴും ആ
ദിവസം 298: ദേവാലയപ്രതിഷ്ഠ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ബാബിലോൺ പ്രവാസം നടക്കുന്നതിനു മുമ്പ് ജറെമിയാ പ്രവാചകൻ എവിടെയെങ്കിലും കൊണ്ടുപോയി സൂക്ഷിച്ചുവെക്കാൻ ആവശ്യപ്പെട്ടിരുന്ന അഗ്നി പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനത്തോട് കൊണ്ടുവരാൻ നെഹമിയാ ആവശ്യപ്പെടുന്നതും അത് ഒളിച്ചുവച്ചിരുന്ന പൊട്ടക്കിണറ്റിൽ പോയി നോക്കുമ്പോൾ അവിടെ അഗ്നിയ്ക്ക് പകരം കൊഴുത്ത ദ്രാവകം കാണപ്പെടുന്നതും സൂര്യ പ്രഭയിൽ ഈ ദ്രാവകം പിന്നീട് ചൂടുപിടിച്ച് അത് തീയായി മാറുകയും ചെയ്
ദിവസം 297: തൊഴിലിൻ്റെ ശ്രേഷ്ഠത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ശിമയോൻ്റെ ജാമാതാവായിരുന്ന ടോളമി ചതിയിൽപ്പെടുത്തി ശിമയോനെയും രണ്ട് ആൺമക്കളെയും കൊന്നുകളയുന്നതും അവശേഷിക്കുന്ന മകൻ യോഹന്നാൻ, ദേശത്തിൻ്റെ ഭരണം ഏറ്റെടുക്കുന്നതുമാണ് 1മക്കബായരുടെ പുസ്തകത്തിൻ്റെ അവസാന അദ്ധ്യായത്തിൽ വിവരിക്കുന്നത്. പ്രഭാഷകൻ്റെ പുസ്തകത്തിൽ പ്രഭാഷകൻ എല്ലാ തൊഴിലിൻ്റെയും ശ്രേഷ്ഠത എടുത്തു പറയുകയാണ്. പ്രധാനമായും വൈദ്യനെ ബഹുമാനിക്കണമെന്നും കർത്താവാണ് അവനെ രൂപപ്പെടുത്തിയതെന്നും പ
ദിവസം 296: യഥാർഥ സ്നേഹിതൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പു
ദിവസം 295: വ്യർഥസ്വപ്നങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്തകത്ത
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്ന
ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വ
ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്
ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീ
ദിവസം 290: ജ്ഞാനത്തിൻ്റെ മാഹാത്മ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
റോമാക്കാരുമായി ചെയ്ത ഉടമ്പടിക്ക് ശേഷം യൂദാസ് യുദ്ധത്തിൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും സഹോദരനായ ജോനാഥാൻ അയാളുടെ സ്ഥാനത്ത് അധികാരത്തിലേക്ക് എത്തുന്നതും മക്കബായരുടെ ഒന്നാം പുസ്തകത്തിൽ നമ്മൾ കാണുന്നു. ദൈവിക ജ്ഞാനം അഭ്യസിക്കുന്നതിനെപ്പറ്റിയും ദുഷ്ടസ്ത്രീകളെക്കുറിച്ചുള്ള വിവരണവും പ്രഭാഷകനിൽ നാം വായിക്കുന്നുണ്ട്. ജ്ഞാനത്തിന് ഒരാൾ അല്പാല്പമായി കൊടുക്കുന്ന വില അതാണ് ഒരാളെ ജ്ഞാനത്
ദിവസം 289: റോമാക്കാരുമായി സഖ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക
ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾ
Recommended

15 Minutes of Infamy

15 Minutes with Jesus: Christian Meditation, Guided Prayer, Bible Study, Emotional Healing, Devotional, Hear God’s Voice

180Podcast.

1856 Podcast-YMCA of South Hampton Roads

1984

1984, by George Orwell

19 Keys Presents High Level Conversations

19 Observations on mining and refining of critical minerals

1A

1Dime Radio

오늘 미국은

$100M Offers by Alex Hormozi, Book Summary, Podcast, English